കൊച്ചിക്കാർ എത്ര ഭാഗ്യവാന്മാർ❓
⭕️ കൊച്ചിയിൽ നിന്നും ഹൈദ്രാബാദ് പോകാൻ ഇന്നത്തെ ടിക്കറ്റ് ചാർജ്ജ് 5171 രൂപയാണ്. തിരുവനന്തപുരത്തു നിന്ന് ഹൈദ്രാബാദ് പോകാൻ 9295 രൂപയാണ്. ഹൈദ്രാബാദിലെ സൗത്ത് ഫെസ്റ്റ് ഫെഡറലിസം സെമിനാറിൽ പങ്കെടുക്കാൻ ടിക്കറ്റ് വാങ്ങിയപ്പോഴാണ് ഈ അന്തരം ബോധ്യപ്പെട്ടത്. അന്വേഷിച്ചു നോക്കുമ്പോൾ തിരുവനന്തപുരത്തു നിന്നുള്ള എല്ലാ വിമാനങ്ങളുടെയും ചാർജ്ജ് കൊച്ചിയേക്കാൾ എത്രയോ ഉയർന്നതാണ്.
⭕️ ഉദാഹരണത്തിന് കൊച്ചിയിൽ നിന്ന് ബാംഗ്ലൂർക്ക് ഇന്ന് 1496 രൂപയാണ് ടിക്കറ്റ് ചാർജ്ജ്. തിരുവനന്തപുരത്തു നിന്നാണ് പോകുന്നതെങ്കിൽ 5033 രൂപ നൽകണം. ചെന്നൈയിലേക്കാണെങ്കിലോ കൊച്ചിയിൽ നിന്നും 2119 രൂപ മതി. തിരുവനന്തപുരത്തു നിന്നാണെങ്കിൽ 4926 രൂപ നൽകണം. ഇനി ഡൽഹിയിലേക്കാണെങ്കിലോ? കൊച്ചിയിൽ നിന്ന് 8478 രൂപ. തിരുവനന്തപുരത്ത് നിന്നാണെങ്കിൽ 12593 രൂപ.
⭕️ ചെറിയൊരു വ്യത്യാസമല്ല. എയർലൈനുകൾ കണക്കുകളെല്ലാം ഇൻഡിഗോ എയർ ലൈനിന്റേതാണ്. അതുകൊണ്ട് എയർ ലൈൻ കൊള്ളയടിക്കുകയാണെന്നു പറയാൻ വയ്യ. കൊള്ളയടിക്കുന്നത് എയർപോർട്ടാണ്. കൊച്ചിയിൽ യൂസർ ഫീ ഇല്ല. തിരുവനന്തപുരത്ത് ഡൊമസ്റ്റിക് ഫ്ലൈറ്റാണെങ്കിൽ 598 രൂപയും ഇന്റർനാഷണൽ ആണെങ്കിൽ 1260 രൂപയുമാണ് യൂസർ ഫീ. എന്നാലും ഈ വ്യത്യാസം പൂർണ്ണമായും വിശദീകരിക്കപ്പെടുന്നില്ല. ഒരുപക്ഷേ അത് വിമാനക്കമ്പനികളിൽ നിന്നും എയർപോർട്ട് ഈടാക്കുന്ന ഫീസിലുള്ള വ്യത്യാസമായിരിക്കാം.
⭕️ കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കൊച്ചി എയർപോർട്ടും കുത്തക കമ്പനിയുടെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം എയർപോർട്ടിന്റെയും വ്യത്യാസം നല്ലൊരു കേസ് സ്റ്റഡിക്ക് വകയുണ്ട്.
⭕️ എന്തൊക്കെയായിരുന്നു അദാനി വന്നാൽ തിരുവനന്തപുരം എയർപോർട്ടിൽ ഉണ്ടാവുകയെന്ന് ശശി തരൂറിനെപ്പോലുള്ള പ്രമുഖരടക്കം വാദിച്ചുകൊണ്ടിരുന്നത്. എന്നിട്ട് ഇപ്പോൾ എന്തുണ്ടായി❓
⭕️ അദാനി ഏറ്റെടുത്ത് ഒരുവർഷം കഴിയുമ്പോഴും എയർപോർട്ടിലെ സൗകര്യങ്ങളിൽ ഒരു വ്യത്യാസവും ഉണ്ടായിട്ടില്ല. എന്തിന് കോവിഡിനു മുമ്പുണ്ടായിരുന്ന ഫ്ലൈറ്റുകൾ പുനസ്ഥാപിക്കപ്പെട്ടിട്ടുപോലുമില്ല. തിരുവനന്തപുരത്തു നിന്നാണ് യാത്ര ചെയ്യുന്നതെങ്കിൽ ചാർജ്ജ് ഇരട്ടി കൊടുക്കേണ്ടിവരും. ഡൊമസ്റ്റിക്ക് വിമാനയാത്രയ്ക്ക് ഇതാണെങ്കിൽ ഇന്റർനാഷണൽ ആകുമ്പോൾ എത്രയാകാം‼️
⭕️ ഇത് ആരും ചോദ്യം ചെയ്യുന്നില്ലായെന്നത് വിസ്മയകരമാണ്. എന്തുകൊണ്ട് ഈ വ്യത്യാസമെന്ന് അദാനി എയർപോർട്ട് കമ്പനി വിശദീകരിച്ചേ തീരൂ...‼️
~ Dr.T.M Thomas Isaac
☭
...
...
..
..
..
..
...
@sakhav.__ ❤ ചെഞ്ചോര പൂവ്♥️
#fidel__ajz#gulmohar#sakhavu#lalsalam#pranayam#cheguevara#revolution#dyfi#sfi#fidel__ajz#fidel#ajz#gulmohar#sakhavu #l
മലപ്പുറത്തെ പാർട്ടി.........
ഒരു കാലത്ത് "തിരഞ്ഞെടുപ്പാണ് പാണക്കാട് നിന്ന് തന്നയച്ചതാണെന്ന്" പറഞ്ഞു വോട്ടർ ലിസ്റ്റും കുറച്ചു അരിമണിയും കൂടി കൊടുത്താൽ പോരിശയേറിയ ആ അരിമണി കൊണ്ട് പോയി ഭദ്രമായി സൂക്ഷിച്ചു വെച്ച് ആരാണ് സ്ഥാനാർഥി എന്ന് പോലും നോക്കാതെ കോണിക്ക് വോട്ട് ചെയ്ത് സ്വർഗത്തിലേക്ക് എത്തിയെന്ന ധാരണയിൽ ദീർഘശ്വാസം വിട്ടിരുന്ന ഒരു സമൂഹമായിരുന്നു മലപ്പുറത്തിന്റേത്...
ഇന്ന് അങ്ങനെയല്ല കാര്യങ്ങൾ..
തലമുറമാറ്റം സംഭവിച്ചു തുടങ്ങി.. പുരോഗമന ചിന്താഗതിക്കാരായ യുവതലമുറ സ്കൂളുകളിലും, കോളേജുകളിലും രാഷ്ട്രീയം പറഞ്ഞു തുടങ്ങി..
മതത്തേക്കാൾ ഏറെ മാനവികത ചർച്ച ചെയ്തു തുടങ്ങി..
ഇന്ന് ചരിത്ര ബോധമുള്ള പാർട്ടി കേഡർമാരാൽ സമ്പന്നമാണ് മലപ്പുറം..
അതിൽ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് ബാലസംഘത്തിന്റെ ചിട്ടയായ പ്രവർത്തനം..
വീടിനുള്ളിൽ തളച്ചിടാതെ കുട്ടികളിലെ ക്രിയാത്മക കഴിവുകൾ വളർത്തിയെടുത്തു ചിരിച്ചും,കളിച്ചും, ചിന്തിച്ചും അവർ വളർന്നു വരികയാണ്...
കാലിന്റെ അടിയിലെ മണ്ണ് ഒളിച്ചു പോയി തുടങ്ങിയെന്നും , KMCC യുടെ ചാരിറ്റിപണം കൊണ്ട് മാത്രം ഒരു രാഷ്ട്രീയ സംഘടനക്ക് നിലനില്പില്ലന്നും, ഒരു 10 വർഷം കൂടി കഴിഞ്ഞാൽ മലപ്പുറത്തെ മുഴുവൻ നിയമസഭാ സീറ്റിലും ലീഗ് വെള്ളം കുടിക്കുമെന്നും ഏറെക്കുറെ ബോധ്യപ്പെട്ട് തുടങ്ങിയതിന്റെ ഭാഗമായി അവർ പുതിയ ചുവട് വെപ്പ് നടത്തിയിരിക്കുകയാണ് ..
"ബാലകേരളം" എന്ന പേരിൽ കുട്ടികൾക്ക് വേണ്ടിയുള്ള ഒരു സംഘടന..
പ്രധാന ലക്ഷ്യം ബാലസംഘത്തെ എതിർക്കുക ആണത്രേ ..
ഇനി സ്ഥിരം ഡയലോഗുകളുടെ വരവാണ്.. “ബാലസംഘത്തിൽ ചേർത്താൽ കാഫിരീങ്ങൾ ആകും .. ദീനി ബോധം നഷ്ടപ്പെടും .. ഇസ്ലാമിൽ നിന്ന് പുറത്താകും... ഞമ്മന്റെ പാർട്ടി കുട്ടികൾക്ക് വേണ്ടി ബാലകേരളം തുടങ്ങീട്ടുണ്ട്.. അതിലെ ചേരാവൂ .. 🤌🏻”
ഒരു കാലത്തു തറവാട് സ്വത്തു പോലെ അടക്കിഭരിച്ചിരുന്ന നാട്ടിൽ ഇന്ന് പിടിച്ചു നിൽക്കാനുള്ള തത്രപ്പാട് നോക്കണേ...
എന്തായാലും മലപ്പുറത്തെ സഖാക്കളേ നിങ്ങൾ പൊളിയാണ് ..
ഒന്നിൽ നിന്ന് തുടങ്ങി കോട്ടകൊത്തളങ്ങൾ പൊളിച്ചടക്കി ചെങ്കൊടി നാട്ടിയ പ്രിയപ്പെട്ടവർക്ക് ഹൃദയാഭിവാദ്യങ്ങൾ പറയാതെ ഇന്നത്തെ ദിവസം പൂർണ്ണമാകില്ല !!
-
Riyas CL
☭
...
...
..
..
..
..
...
@sakhav.__ ❤ ചെഞ്ചോര പൂവ്♥️
#fidel__ajz#gulmohar#sakhavu#lalsalam#pranayam#cheguevara#revolution#dyfi#sfi#fidel__ajz#fidel#ajz#gulmohar#sakhavu#lalsalam#cheguevara#viplavam#vaaka#keralam#revolution#communism